Purpose of Business അഥവ Corporate Purpose of RepairKochi

ഒരുപാട് വർഷങ്ങൾ ആണ് USP അഥവാ  Unique selling proposition പിന്നെ corporate purpose എന്നിവയെല്ലാം വെറും വാക്കുകളായി ഞാൻ കേട്ടുകൊണ്ടിരുന്നത്.
Architecture industry യുടെ ഗ്ലാമർ ലോകത്ത് എല്ലാ architects ഉം ഏതാണ്ട്  ഒന്നുതന്നെയാണ്. ധാരാളം referral business കിട്ടിക്കൊണ്ടിരിക്കും. ചെറുതിൽ നിന്ന് വലുതിലേക്ക് മാറി മാറി വരുമ്പോൾ മറ്റൊന്നും ചിന്തിക്കാൻ സമയം ഇല്ലാതാവും. Deadlines meet ചെയ്യുക എന്നതിനപ്പുറം അടുത്ത deadline മാത്രമാവും. Glamour world ന്റെ  സുഖം ഉള്ളതുകൊണ്ട് അത് എൻജോയ് ചെയ്താൽ മതി.
പക്ഷേ ഒരു planting  NGO യിൽ ചെന്നപ്പോൾ എന്റെ എല്ലാ കോൺഫിഡൻസ്നെയും തകർത്തുകൊണ്ട് ഒരു ചെറിയ പെൺകുട്ടി എന്റെ നേരെ വിരൽ ചൂണ്ടിയത്വൻമരം വെട്ടി  concrete jungle ഉണ്ടാക്കുന്ന പാപം പരിഹരിക്കാൻ ആയിരമോ പതിനായിരമോ മരങ്ങൾ നട്ടിട്ട്  യാതൊരു കാര്യവുമില്ല.” 
Construction industry ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ natural resources ന്റെ  consumer.  ഓസോൺ പാളിയിലെ ദ്വാരത്തിന് പുറകിൽ റോഡിലൂടെ ഓടുന്ന കാറുകളെകാൾ കൂടുതൽ സിമന്റ് കമ്പനിയുടെ പുകക്കുഴലിന് ഉത്തരവാദിത്വം ഉണ്ട്
ഈ വീടിന്റെ ചിത്രം നോക്കൂ ഇത്തരമൊരു പുത്തൻവീട് ഉണ്ടാകുമ്പോൾ 60 ലക്ഷത്തോളം രൂപ ചിലവ് വരും എന്ന് പറയുമ്പോൾ അത് ഒരു വലിയ അളവ് natural resources നെ  consume ചെയുന്നുഎന്നാൽ വീടിനെ renovate ചെയ്ത് ഇങ്ങനെ ആക്കിയപ്പോൾ 60% വരുന്ന പ്രകൃതി വിഭവങ്ങൾ ആണ് Team RepairKochi മൂലം സംരക്ഷിക്കപ്പെട്ടത്.അതോടൊപ്പം പഴയ കെട്ടിടം പൊളിച്ച  അവശിഷ്ടങ്ങൾ പ്രകൃതിയിലേക്ക് മാലിന്യമായി വരേണ്ടതും ആയിരുന്നുമാലിന്യത്തിന്റെ അളവിലും ഒരു വലിയ കുറവുണ്ടായിരിക്കുന്നു
Construction industry യെ  ഒരു  Circular economy യിലേക് നയിക്കുക എന്നത് തന്നെയാണ് Team repair കൊച്ചി യുടെ corporate purpose. അതോടൊപ്പം കിട്ടുന്ന മറ്റെല്ലാ കാര്യങ്ങളും ബോണസ് ആയി കരുതിയാൽ മതി.  ബോണസ്സിലേക്  ചില കാര്യങ്ങൾ കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം.
ഞാനുൾപ്പെടെയുള്ള corporate architects പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ്. സർക്കാർ tax amount എടുത്ത് മികച്ച എൻജിനീയറിങ് കോളേജുകളും,  IIT കളും  നടത്തിയില്ലെങ്കിൽ ഇന്നത്തെ പല engineers ഉം architect ഉം ഉണ്ടാവില്ലായിരുന്നു. ഞാൻ പഠിച്ചത് CET എന്നോ അപരനാമത്തിൽ അറിയപ്പെടുന്നു College of
engineering thiruvanathapuram
ത്തിൽ  നിന്നുമാണ്അവിടെ ഞാനുൾപ്പെടെ എനിക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ 90%വും  underprivilged   families   നിന്നും തന്നെയായിരുന്നു. പക്ഷേ നമ്മൾ address ചെയുന്നത്  corporate projects നെയും upper middle class വീടുകളെയും മാത്രമാണ്.
Qualified architects സാധാരണക്കാരന് അപ്രാപ്യമാകുമ്പോൾ അവൻ ഉപദേശിക്കപ്പെടുന്നത് അവനെ സ്നേഹിക്കുന്ന  സുഹൃത്തുക്കളാലും ബന്ധുക്കളാലും ആകും. പക്ഷേ സ്നേഹം അത് ഉപദേശിക്കാനുള്ള
eligibility അല്ലല്ലോഅവർ ഇതുപോലുള്ള ഒരു വീടിന്റെ ഉടമസ്ഥനോട് ഇങ്ങനെ ചോദിക്കും.
 ” നിനക്ക് ഇപ്പോൾ അത്യാവശ്യം കാശൊക്കെ ഇല്ലേ? പിന്നെ എന്തിനാണ് പഴയ വീട്ടിൽ
കഴിയുന്നത്? ഇത് പൊളിച്ചു കളഞ്ഞ പുതിയതൊരെണ്ണം പണിയരുതോ? “. സ്നേഹപൂർവമുള്ള ഉപദേശം കേട്ട്  സാധാരണ മനുഷ്യൻ ഇതുപോലുള്ള ഒരു പുത്തൻ വീട് പണിയും.
അതോടെ മൂന്ന് കാര്യങ്ങളാണ് ലോകത്ത് വരിക. ഒന്നാമതായി Financially sound ആയിരുന്ന സാധാരണക്കാരന്റെ  വിലയേറിയ creative investment  ആയിമാറേണ്ടിയിരുന്ന  പണമാണ് ഒരു dead investment ആയി മാറിയത്. 2ഉം  3ഉം  കാര്യങ്ങളാണ് പ്രകൃതിയുമായി ബന്ധപ്പെട്ട്  ഞാൻ കുറച്ചു മുൻപ് പറഞ്ഞത്.ഈ  3 പ്രശ്നങ്ങളെയും address ചെയ്യാൻ തുടങ്ങിയ  ശേഷം  ആണ് എനിക്ക്  എന്റെ profession നെ സ്നേഹിക്കാനും  ആദ്യമായി clients നാൽ  സ്നേഹിക്കപെടാൻ  ഉള്ള  ഭാഗ്യം  അനുഭവിക്കാനും കഴിഞ്ഞത്.
Team RepairKochi ക്ക്  ഒരു കാര്യം നല്ല  ബോധ്യമുണ്ട്. ഞങ്ങൾക്കു ഞങ്ങളുടെ talentഉം  skillsഉം  വിൽക്കാൻ പറ്റില്ലപക്ഷെ  ഞങ്ങളുടെ client ന്റെ  happiness വിൽക്കാൻ കഴിയുംഅതിനു  വേണ്ടി ആണ് ഞങ്ങൾ നിലനിൽക്കുന്നത്.
  – Architect I K Sham
renovation of a small home to good home before and after