വീട്ടിൽ അതിഥികൾ വരുന്നത് ഇത്ര വലിയ കാര്യമാണോ?

അതെ, നിങ്ങളുടെ വീടിന് നമ്മുടെ സുഹൃത്തുക്കളെ വിളിക്കാനുള്ള Ambience ഇല്ല എന്ന തോന്നൽ ഉണ്ടോ ?

 വീട്ടുകാരുടെ Lifestyle ഒരു level ഉയർത്താനാണ് renovation ചെയ്യുന്നത് എന്ന് പറയുമ്പോഴും ഇത്ര വലിയ മാറ്റം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലനല്ല രീതിയിൽ പണിതീർന്ന വീടിനെ പുതിയ enquiry ഉം ആയി വരുന്ന ആൾക്കാരെ കാണിക്കുവാൻ വേണ്ടി ഞങ്ങൾ ഇടയ്ക്കിടെ വീട്ടിൽ പോകാറുണ്ട്

renovation old home pocket friendly under 30 lakh budget cheap

before and after renovation old home under 30 lakh Kerala budget cheap

അപ്പോഴെല്ലാം അവരുടെ വീട്ടിൽ ഏതെങ്കിലും അതിഥികൾ ഉണ്ടാവുംഅതെ ,അതിഥികളെ സ്വന്തം വീട്ടിലേക്ക്ക്ഷണിക്കുവാൻ ഉള്ള Confidence അവർക്ക് വന്നിട്ടുണ്ടായിരുന്നു  Plan നോക്കൂ, തീരെ ചെറിയ മുറികൾ,  drawing, dining എന്നിവ ഉണ്ട് എന്ന് പോലും പറയാനാവില്ല. വീട്ടുടമസ്ഥർ നല്ല രീതിയിൽ positioned ആയ ആൾക്കാരാണ് അവരുടെ Colleagues നെ ഈ കൊച്ചു വീട്ടിലേക്ക് എങ്ങനെയാണ് അവർ ക്ഷണിക്കുക.     അവരുടെ Colleagues നെ വീട്ടിലേക്ക് ക്ഷണിക്കുവാൻ ഉള്ള ambience ഉള്ള ഒരു പുതിയ വീട് പണിയണം എങ്കിൽ ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും.

  Team Repairkochi നിങ്ങളുടെ ജീവിതം ഒരു level up ആക്കുന്നതിനായി നിങ്ങളുടെ കയ്യിലുള്ള Resources കൃത്യമായി utilise ചെയ്യുന്നു.Renovation work കൃത്യമായി നിങ്ങളുടെ budget ലും control ലും  ആക്കി മാറ്റുന്നു എന്നേയുള്ളൂ. ഇതിനായി കൃത്യമായ ഒരു systematic approach ആവശ്യമാണ്. ഞങ്ങൾക്ക് ഞങ്ങളുടെ parent company യുടെ Architecture , planning Structural Engineering skills ഇവിടെയാണ് സഹായമാകുന്നത്

ഈ വീട്ടിൽ ചെയ്ത കാര്യങ്ങൾ,  ഒന്ന് നോക്കാം.  ഇവിടെ രണ്ടു കുഞ്ഞ് bedroom കൾ ഉണ്ടായിരുന്നു. അത് രണ്ടും കൂട്ടിച്ചേർത്ത് ഒരു വലിയ bedroom ആക്കി. പഴയ അടുക്കളയും നീളത്തിൽ കിടന്ന കുടുസ്സായ drawing room ഉം ചേർത്ത് വിശാലമായ ഒരു ambient drawing room ഉം ഉണ്ടാക്കി. പഴയ ഭിത്തികളെ പൊളിച്ചു മാറ്റി അപ്പോൾ അവിടത്തെ ഭാരം താങ്ങാൻ വേണ്ടി I-Beam ഉപയോഗിച്ചിട്ടുണ്ട്. പുതിയ ഡ്രോയിങ് റൂമുമായി ചേർത്ത് നല്ല ഒരു dining room,  പുതിയ 2 bedrooms, അടുക്കള എന്നിവയും ആയപ്പോൾ 50 ലക്ഷത്തിന് പകരം 30 ലക്ഷത്തിൽ താഴെ ചിലവിൽ അതിഥികളെ  വിളിക്കാൻ ധൈര്യം വരുത്തുന്ന ഒരു വീടുണ്ടാക്കി.

ഈ വീടിനെ പറ്റിയുള്ള ഞങ്ങളുടെ YouTube Video ആണിത്.

Home Renovation For Changing the Life Style using the Proper use of available Resources

ഉണ്ടായിരുന്ന സൗകര്യങ്ങളെ ഒന്ന് organise ചെയ്തപ്പോൾ വലിയ ambience change ഉണ്ടായ ഒരു കഥയാണ് അടുത്ത വീടും.

പ്ലാൻ നോക്കൂ.

Home Renovation For Changing the Life Style RepairKochi before and after

Home Renovation For Changing the Life Style RepairKochi afterഒരു porch അതിൽ നിന്നും നീളത്തിലുള്ള വരാന്ത അത് കടന്ന് ഒരു corridor. Main door തുറക്കുന്നത് ഒരു plain wall ലേക്ക്. ഒരു ചെറിയ dining room അതിന്റെ അരികിൽ ഒരു washbasin ,  തീരെ ചെറുതായ ഒരു common toilet ഉള്ളത് stair landing നു താഴെയാണ്.

ഈ സൗകര്യങ്ങളെ എങ്ങനെയാണ് organise ചെയ്തത് എന്ന് നോക്കാം.

വലിയ ഒരു Sitout വേണം. ഒരു പൂമുഖം പോലെ വിശാലം ആയത്. കിഴക്കുഭാഗത്തേക്ക് step ഉള്ളതും.  കിഴക്കോട്ട്  Maindoor വരുന്നതും ആയി  വേണം.

പഴയ  porch നെ ആണ് ഈ Sitout ആക്കി മാറ്റിയത്.

porch renovation to poomukham veranda sitout repairkochi

പുതിയ porch അതിനോട് ചേർത്ത് ഉണ്ടാക്കി. പണി കഴിഞ്ഞപ്പോൾ ഈ മാറ്റം അറിയുന്നതേയില്ല.

after renovation porch to veranda sitout repairkochi

അതിവിശാലമായ ഒരു drawing room, an ambient One,  വേണം.

renovation old home repairkocho to create spacious drawing room

പഴയ drawing room നോടുകൂടി sitout ഉം corridor ഉം ചേർത്തു. പഴയ ഭിത്തികൾ പൊളിച്ചു മാറ്റിയപ്പോൾ അവിടെ ഭാരം എടുക്കാൻ I beam കൾ ചേർത്തുവച്ചു. അതോടൊപ്പം dining room ന്  privacy കിട്ടാൻ ഒരു cabinet ഉം കൊടുത്തു.

 ഇനി dining room Renovation Ideas ലേക്ക് വരാം.

dining room interiors after renovation repairkochi

Dining room നോട്‌ family living നെ ചേർത്താൽ വീട്ടിലെ ഏറ്റവും life ഉള്ള ഭാഗമായി മാറേണ്ടത് ഈ സ്ഥലമാണ്. വീട്ടിലെ അംഗങ്ങൾ എത്ര കൂടുതൽ സമയം ഇവിടെ ചെലവഴിക്കുന്നു എന്നത് വീട്ടിലെ ആളുകൾക്കിടയിലെ ഇഴയടുപ്പം അത്രയേറെ കൂട്ടാൻ ഇടവരും. Home design  ന്റെ അത്യന്തിക ലക്ഷ്യം  (ultimate aim) തന്നെ വീട്ടുകാരെ bedroom കളിൽ നിന്ന് പുറത്തു കൊണ്ടുവരിക എന്നതാണ്. The Duty of Architects too are the same. പഴയ വീട്ടിൽ dining room ഭക്ഷണം കഴിക്കാനുള്ള ഒരു മേശ മാത്രം ഉള്ള സ്ഥലം ആയിരുന്നു. വീടിനു പുറകിലായി ഉള്ള കുറച്ച് സ്ഥലം ഈ dining  room നോട് ചേർത്ത് ഒരു living space ഉണ്ടാക്കി.

അവിടെയുള്ള ഒരു ചുമരിനെ മാറ്റി പുതിയ ഒരു  beam system ഇട്ട വിശാലമായ ഒരു living and dining ഉണ്ടാക്കി. Stair ന് അടിയിലെ toilet ഇരുന്ന സ്ഥലം നല്ല ഒരു wash area ആക്കി അവിടേക്ക് ഒരു പുതിയ ജനൽ വച്ച് വെളിച്ചം എത്തിച്ചു. മുൻപ്  Wash area dining table ന് തൊട്ടടുത്തായിരുന്നത്  ഒരു disturbance ഉണ്ടാക്കിയിരുന്നു. അത് ഇപ്പോൾ ഇല്ല. Stair ന്റെ hand rail ഉം ഒന്നു മാറ്റി വെച്ചു ഭംഗിപ്പെടുത്തി. Kitchen, മറ്റു മുറികൾ എന്നിവയെല്ലാം സാധാരണ  maintenance / interior എന്നിവ ചെയ്തത് എടുത്തു പറയുന്നില്ല.

Kitchen Interior Repairkochi renovation kerala kochi

പക്ഷേ പുറകിലെ sheet roof area  യിൽ transparent sheet ഉം  ഈ table ഉം ചേർത്ത് കുട്ടികൾക്ക് എത്ര സന്തോഷമായിഎന്ന് നോക്കൂ.

Kids Play area using Transparent Sheet Roof repairkochi

ഈ പഴയ plain door ൽ carpenter കരവിരുതിലൂടെ പഴയ door നെ പുതിയതാക്കാൻ എത്ര സഹായിച്ചുവെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?

interior design door repairkochi after renovation

അങ്ങനെ പഴയ ഒരു വീട്ടിൽനിന്നും ധൈര്യമായി അതിഥികളെ വീട്ടിലേക്കു ക്ഷണിക്കുന്ന ഒരു ambience ലേക്ക് ഈ വീടിനെയും മാറ്റാൻ ആയതിന്റെ സന്തോഷത്തോടെ നിർത്തട്ടെ.

ഇത്തരം കൂടുതൽ renovation project കൾ Gallery ൽ കാണാം

മുകളിൽ പറഞ്ഞ story Team RepairKochi യുടെ corporate purpose പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ്.

  1.  പ്രകൃതിയിൽ വന്ന് ചേരേണ്ട    മാലിന്യമായി പഴയ വീട് മാറുന്നത് ഒഴിവാക്കി.

  2.  20 ലക്ഷം രൂപയ്ക്ക് തുല്യമായ natural resources ലാഭിച്ചു

  3. സാധാരണകാരന്റെ 20 ലക്ഷം രൂപയോളം വരുന്ന resources dead investment ആയി പോകുന്നത് ഒഴിവാക്കി

ഞങ്ങളുടെ renovation project കളുടെ videos YouTube channel ൽ കാണാം.