വീടിന് പുനർജന്മമോ, അതെ വീടും ജീവനുള്ള പോലെയാണ് അതിനും അസുഖങ്ങൾ വരാം. നമ്മൾ കൃത്യമായി മരുന്ന് കൊടുത്തില്ലെങ്കിൽ വീടും മരിക്കും. വീട് മരിക്കുമ്പോൾ ഉടമയുടെ വലിയ Assets ഇല്ലാതാവുക മാത്രമല്ല മരിച്ച വീട് പ്രകൃതിയിൽ ഒരു കൂട്ടം മാലിന്യമായി തീരും. ഉടമസ്ഥനാണെങ്കിൽ പുതിയ വീട്  പണിയും. അപ്പോൾ അയാൾ അത്രയേറെ പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കും. ചുരുക്കത്തിൽ ഉടമയ്ക്ക്‌ ധന നഷ്ടവും പ്രകൃതിയ്ക്ക് ഒരുപാട് കഷ്ടവും.Renovation of old home with roof cracks

ഇവിടെ ഒരു വീടിന്റെ അസുഖങ്ങളെ ഒരു Systematic approach ലൂടെ മാറ്റിയെടുക്കുകയും അതോടൊപ്പം ഒരു Makeover കൊടുക്കുന്നതിന് വേണ്ടി Unutilized resources (ഉപയോഗമില്ലാതെ കിടന്ന സൗകര്യങ്ങൾ) ഒന്ന് മാറ്റിയെടുത്ത് ഒരു നല്ല Drawing room ഉണ്ടാക്കി എടുത്തതിനെ കുറിച്ചാണ് പറയുന്നത്. 

ഈ ചിത്രത്തിലുള്ള വീട് കാക്കനാടിന്റെ ഹൃദയഭാഗത്ത് വലിയ Land value ഉള്ള സ്ഥലത്താണ്. പഴക്കം കൊണ്ടും ചില Maintenance Issues കൊണ്ടും ഉണ്ടായ ചില കേടുപാടുകൾ ആണ് ഈ കാണുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഒരു അഞ്ചുവർഷം കഴിയുമ്പോൾ വീട് പൊളിച്ചു കളയേണ്ടതായി വരുമെന്ന സാഹചര്യം. കൂടാതെ ചിതൽ വന്ന അടുക്കളയിലെ Plywood Cupboard മുഴുവനായും നശിച്ച അവസ്ഥയിലാണ്.

ഇനി ഈ പ്ലാൻ ഒന്നു നോക്കൂ രണ്ടു നിലയിൽ ആയി രണ്ടു Family ആണ് താമസിക്കുന്നത് പക്ഷേ മുകളിലെ കുടുംബത്തിന് ഒരു Proper Drawing room ഇല്ല തന്നെ.

Before renovation of old home with cracks

ഇത്തരം സാഹചര്യങ്ങളിൽ ഉള്ള പ്രശ്നങ്ങളിൽ നമുക്ക് എങ്ങനെ പരിഹരിക്കാൻ പറ്റും. എന്താണ് Systematic approach in Renovation എന്ന് നോക്കാം.

The systematic approach of renovation

  1. Study the needs of the client.
  2. Verify the strength and stability of the building.
  3. Find out the available resources.
  4. Find out the problems.
  5. Prepare scheme with complete drawings, estimation etc.
  6. Execute the proposal with proper supervision.

 ഇനി നമുക്ക് മേൽപ്പറഞ്ഞ വീട്ടിൽ Team Repair Kochi നടപ്പാക്കിയ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

Observations by Repair KochiAfter renovation of old home with cracks

  1. ഈ വീട് രണ്ട് Family രണ്ട് നിലയിലായി ഉപയോഗിക്കുന്നു. ഒരു Sitout ൽ നിന്നും GF വീട്ടിലേക്കും കൂടാതെ ഒരു Staircase ലേക്കും കയറുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ Staircase ലേക്ക് കയറിയാൽ ഫസ്റ്റ് ഫ്ലോർ വീട്ടിലേക്ക് എത്തും. പക്ഷേ FF വീട്ടിൽ ഒരു Proper Drawing room ഉണ്ടായിരുന്നില്ല.
  2. FF വീട്ടിലെ ഒരു ടോയ്‌ലറ്റിലെ leak മൂലം Concrete slab കേടു വന്നു തുടങ്ങിയിട്ടുണ്ട്.
  3. ഏറ്റവും മുകളിലെ Roof slab ഇനും leak മൂലം കമ്പി തുരുമ്പിച്ച് Concrete ഇളകി പോകുന്നുണ്ട്.
  4. Parapet ന് തകരാറുകൾ ധാരാളമായുണ്ട്.
  5. ചിതലിന്റെ ശല്യം മൂലം അടുക്കളയിലെ cabinets കേടായിട്ടുണ്ട്.
  6. Sitout ന് പൊക്കം കുറവുണ്ട്.

 Available resources and methods of modification

  1. പഴയ Car porch, പഴയ Store എന്നിവയെ FF വീടിനു വേണ്ടി ഒരു drawing room ആക്കി മാറ്റാം. അതിന് വഴി കിട്ടാനും പിന്നെ Staircase ന്റെ രണ്ടാമത്തെ flight ന്റെ അടി ഭാഗം കൂടി Drawing room ന്റെ ഭാഗമാക്കാനും വേണ്ടി Staircase ഒന്ന് തിരിച്ചു വച്ചു.Staircase stairs renovation
  2. കേടുവന്ന സ്ലാബുകൾ എല്ലാം തന്നെ പൊട്ടിച്ചു കളഞ്ഞാൽ കേടുവരാത്ത സ്ലാബുകൾ സംരക്ഷിക്കാൻ കഴിയും. അങ്ങനെ Toilet നു താഴെയുള്ള Slab ഉം Top roof ലെ Slab ഉം പൊട്ടിച്ചു കളഞ്ഞ് പുതിയ slab ഉണ്ടാക്കി.
  3. Kitchen cabinet പുതുക്കി.
  4. ചിതലിനെ Anti termite ചെയ്തു കൂടാതെ മറ്റ് Maintenance കൾ ചെയ്തു.
  5. കേടുവന്ന Parapet മാറ്റി പുതിയ Parapet ഇട്ടു.
  6. മറ്റ് Routine work കളും ചെയ്തു.

ഈ പ്രവർത്തി വഴി നമ്മൾ ഈ വീടിന് ഒരു പുനർജന്മം നൽകി എന്ന് തന്നെ പറയാൻ കഴിയും.

Reduce  – the consumption of natural resources.

Reuse    – available resources.

Recycle  – existing buildings

ഇതാണ് Repair Kochi യുടെ ലക്ഷ്യം.

കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും കൂടാതെ ബാംഗ്ലൂരിലും ഇപ്പോൾ Repair Kochi ക്ക് service ഉണ്ട്.

4 ലക്ഷത്തിൽ കൂടുതൽ population ഉള്ള എല്ലാ നഗരങ്ങളിലും franchise രീതിയിൽ വളരാൻ ശ്രമിക്കുകയാണ് Repair Kochi.

Watch the video of this project here