ഒരു ഡോക്ടറെ പേഷ്യന്റ് സ്നേഹിക്കുന്നപോലെ ഒരു ആർക്കിടെക്ടിനെ ക്ലയന്റ് സ്നേഹിക്കുമോ ?

പലപ്പോഴും ഓരോ റെനോവഷൻ  പ്രൊജക്റ്റും ഓരോ കഥകളാണ്. കഥയും ചരിത്രവും എല്ലാം ഇടകലർന്ന് വരുന്നവ. ഓരോ വീടിന്റെയും പണി കഴിഞ്ഞു വരുമ്പോഴേക്കും ഇഴപിരിയാനാകാത്ത ഒരു അടുപ്പം ഞങ്ങൾക്ക് ഓരോ കുടുംബത്തോടും വരുന്നു. അപരിചിതരായ ആരൊക്കെയോ നമ്മുടെ സ്വന്തമായും നമ്മൾ അവരുടെ സ്വന്തമായും മാറുന്ന സന്തോഷം വലിയ വലിയ കെട്ടിടങ്ങൾ ചെയ്യുമ്പോൾ ചിലപ്പോൾ കിട്ടി എന്ന് വരില്ല. പലപ്പോഴും ഞാൻ അർഹിക്കുന്ന തിനേക്കാൾ കൂടുതൽ ബഹുമാനം കിട്ടുന്നു  എന്ന തോന്നലും എനിക്കുണ്ട്..
ഇവിടെ ഒരമ്മ തന്റെ മകന്റെ സുഹൃത്ത് ആയോ ആർക്കിടെക്റ്റ് ആയോ അല്ലാതെ ”  A person who made a paradigm shift in the life of my son” എന്ന രീതിയിൽ എന്നെ കണ്ട ഒരു അനുഭവം പങ്കു വയ്ക്കട്ടെ.
അവിവാഹിതനായ ഒരു ചെറുപ്പക്കാരന് സ്വന്തമായൊരു വീട് എത്ര പ്രധാനമാണെന്ന് എനിക്കറിയില്ലായിരുന്നു. വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. ചെറിയ ഒരു ബിസിനസ്, ഒരു ട്രാവൽ ഏജൻസി, ടാക്സി ക്യാബ്  സർവീസ് നടത്തുന്നു. സന്തോഷമായി തന്നെ വണ്ടികാരുമായി ഓഫീസിൽ രസമായി ഓരോ ജോലിയും ചെയ്തിരിക്കുന്ന അദ്ദേഹം അവിവാഹിതനാണ്.

 

കെട്ടിടം കണ്ടോ. ഇതു വിറ്റ് കിട്ടുന്ന പണം പിന്നെ കുറച്ച് ക്യാഷ് കയ്യിൽ നിന്നും ഇട്ട് ഒരു വീട് വാങ്ങണം. സ്വപ്നം സഫലം ആക്കിയ ശേഷം കല്യാണം കഴിക്കാംയാദൃശ്ചികമായി ഞങ്ങൾ കെട്ടിടത്തിനെ കാണുകയും അത് മൂന്നുമാസത്തിനകം 10 ലക്ഷം രൂപയിൽ താഴെ ചിലവിൽ ഇങ്ങനെയുള്ള ഒരു ടൂ ബെഡ് റൂം
ഹൗസ്
ആക്കി മാറ്റുകയും ചെയ്തു. ഇവിടെ ഒരു വീടുണ്ടാക്കുക മാത്രമല്ല ചെയ്തത്.  അന്ന് വരെ ആർക്കും വേണ്ടാതിരുന്ന 2.25 സെന്റ് സ്ഥലത്തിന്റെ സ്ഥാനത്ത് അദ്ദേഹം അരക്കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള അസറ്റ് ഓണർ ആയി കഥ തുടരുകയാണ്
അടുത്ത മൂന്ന് മാസത്തിനകം അയാൾ കല്യാണം കഴിച്ചു.
ഇനിയാണ് എന്നെ ആകെ മാറ്റിമറിച്ച സംഭവം വരുന്നത്റിപ്പയർ കൊച്ചി സമൂഹത്തിന്റെ ആവശ്യമാണെന്നും ഇത് എന്റെ ഉത്തരവാദിത്വമാണെന്നും ഞാൻ മനസ്സിലാക്കിയ സംഭവംഞാൻ പിന്നീട് ഒരിക്കൽ എന്റെ ഒരു ക്ലൈന്റിനെയും  കൊണ്ട് അതേ വീട്ടിൽ ചെല്ലുന്നു

renovation of a small home to good home before and afterഅമ്മയും മരുമകളും അവർ പ്രഗ്നന്റ് ആണ് പിന്നെ കഥാനായകനും ഉണ്ട്. കല്യാണം കഴിഞ്ഞ് ആദ്യമായി ആണ് ഞാൻ വീട്ടിൽ പോകുന്നത്

അമ്മ ആ മകളെ മുന്നിൽ നിർത്തി ഇങ്ങനെ പറയുന്നുഞങ്ങൾ ഇവളുടെ വീട്ടിൽ ചെല്ലുമ്പോൾ അവരുടെ നല്ല വീടാണ്. 10-15 സെന്റ്. ഞങ്ങൾ ചെറിയ ആൾക്കാരാണ്. 3സെന്റിൽ താഴെയുള്ള വീടാണ്. വന്ന ഇഷ്ടപ്പെട്ടെങ്കിൽ കല്യാണം നടത്താം എന്ന് പറഞ്ഞുഎന്റെ മോനെ, അവർ ഇവിടെ വന്നിട്ട്  വീടിന് എന്താ കുഴപ്പംഇത് സിറ്റിയിൽ 3 സെന്റ് അത് വില്ലേജിൽ 15 സെന്റ് രണ്ടിനും ഒരേ വാലു ആണല്ലോ. എന്ന് പറഞ്ഞാണ് കല്യാണം നടന്നത്.”

ആ നിമിഷത്തിൽ എനിക്ക് മനസിലായി Team RepairKochi സമൂഹത്തിന്റെ ആവശ്യമാണെന്നും അത് എന്റെ ഉത്തരവാദിത്വം ആണെന്നും . അവിടെ ഞാൻ ആർക്കിടെക്റ്റ്, കോൺട്രാക്ടർ, ഫ്രണ്ട്  ഒന്നുമല്ലായിരുന്നു.
എന്റെ മകന്റെ ജീവിതം മാറ്റിയ ആൾ”  അതായിരുന്നു.
   – Architect I K Sham
ഞങ്ങളുടെ renovation project കളുടെ videos YouTube channel ൽ കാണാം.