റിന്നവേഷൻ(Renovation) വളരെ രസമുള്ള ഒരു ആക്ടിവിറ്റിയാണ്. നമ്മുടെ കണ്ണിനു മുന്നിൽ വലിയ മാറ്റങ്ങൾ വരുന്നത് ചിലപ്പോൾ നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കില്ല. എന്റെ  ടീം മെമ്പേഴ്സിന് എൻജോയ് ചെയ്ത് ജോലി ചെയ്യാനാകുന്നതിന്റെ പ്രധാന കാരണങ്ങൾ ഈ മാറ്റം തന്നെയാണ്. കസ്റ്റമർ ഹാപ്പിനെസ് കാരണവും ഈ മാറ്റങ്ങൾ അവർക്ക് value for money feel ചെയ്യുന്നതാണ്. ഈ വീടിന് വന്ന മാറ്റങ്ങൾ പ്ലാനും പഴയ വീഡിയോയും പുതിയ വീഡിയോയും ഒക്കെ ഇടകലർത്തി ഒന്നു നോക്കാം.  Next generation architects നെ renovation recycling എന്ന് തുടങ്ങി nature ന് വേണ്ടി നിൽക്കുന്നവരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങൾ പ്രൊപ്പോസ്നെ ഇങ്ങനെ വിശദീകരിക്കുന്നത്. Team Repair kochi യുടെ പ്രഖ്യാപിത നയം ഇങ്ങനെ പ്രകൃതിക്കുവേണ്ടി നിലകൊള്ളുക എന്നത് തന്നെയാണ്. നമുക്ക് വീട്ടിലേക്ക് കടക്കാം,

aged home renovation before
Renovation നു മുൻപ്

ഇവിടെ ഒരുപാട് പഴയ ഒരു വീടുണ്ടായിരുന്നു. മുൻവശത്ത് നല്ല ഉറപ്പുള്ള ഒരു വീടും പുറകുവശത്ത് ഷീറ്റിട്ട് എക്സ്റ്റൻഡ് ചെയ്ത ഒരു അടുക്കളയും ആണ് ഉണ്ടായിരുന്നത്. മുൻവശത്തെ കെട്ടിടത്തിനെ നിലനിർത്തി എക്സ്റ്റൻഡ് ചെയ്യുമ്പോൾ വീടിനകത്ത് വെളിച്ചക്കുറവ് വരിക എന്ന ഭയമാണ് ഈ stair room വഴി നമ്മൾ ഒഴിവാക്കി എടുത്തത്. ഇതുവഴി വീടിനകത്ത് മുകൾവശത്തു നിന്നുമുള്ള വെളിച്ചം നിറയുകയും അതോടൊപ്പം ഡ്രോയിങ് റൂമിൽ നിന്നും ലിവിങ്ങിന് നല്ല പ്രൈവസി ലഭിക്കുകയും ചെയ്തു. 

ഈ staircase നമ്മൾ പുതിയതായി എടുത്ത ഭാഗത്ത് ആയതുകൊണ്ട് പഴയ സ്ലാബ് പൊളിക്കുന്നത് ഒഴിവാക്കാൻ സാധിച്ചു. പഴയ കാർപോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് ആരെങ്കിലും കടക്കുകയാണെങ്കിൽ തല ബീമിൽ തട്ടുന്ന ഒരു പ്രശ്നം ഒഴിവാക്കുന്നതിനായിട്ടാണ്. ഈ പർഗോളയും അതോടൊപ്പം ഈ ഷൂറാക്കും നൽകിയത്. പഴയ സിറ്റൗട്ടിനെ ഒന്നുകൂടി വലുതാക്കി അരമതിലും മറ്റുമായി ഇരിക്കാൻ സൗകര്യപ്പെടുത്തി ഡ്രോയിങ് റൂമിന്റെ ഫംഗ്ഷൻ തന്നെ ഒരു പരിധിവരെ ഈ സിറ്റൗട്ടിൽ ചെയ്യാൻ കഴിയും. ഈ വിശാലമായ ഡ്രോയിങ് റൂം ഇവിടെ ഉണ്ടായിരുന്നത് തന്നെയാണ്. പക്ഷേ ഇതിന് നടുക്കായി ഒരു തൂണ് ഒരു തടസ്സമായി നിൽക്കുന്നുണ്ടായിരുന്നു പുതിയ സ്റ്റീൽ സ്ട്രക്ചർ കൊടുത്ത് അതിനെ കോൺക്രീറ്റ് കൊണ്ട് പാക്ക് ചെയ്താണ് ഇവിടം സുന്ദരമാക്കിയത്. പഴയ രണ്ട് ചെറിയ മുറികളെ കൂട്ടിച്ചേർത്ത് ഒരു വലിയ മുറിയും അതിന് ഒരു ടോയ്ലറ്റ് കൊടുത്തു കൺസൾട്ടേഷൻറൂമിന് പുറത്ത് കൂടി ഉണ്ടായിരുന്ന staircase പൊളിച്ചു കളഞ്ഞതോടെ കാർ നിർത്തുന്നതിനും പേഷ്യൻസിനു വെയിറ്റിംഗ് ചെയ്യുന്നതിനും ഉള്ള സ്ഥലം കിട്ടുകയുണ്ടായി. ടൈൽ പ്രൊഫൈൽ ഷീറ്റിന് ഫാൾസീലിംഗ് ആയി വീ ബോർഡ് ഉപയോഗിച്ച് പോർച്ചുകളെ ഭംഗിപ്പെടുത്തിയത്.

പഴയ കെട്ടിടത്തിൽ പൊട്ടലുകൾ ഉണ്ടായിരുന്ന ബലം കുറഞ്ഞ എല്ലാ ഭാഗവും പൊളിച്ചു നീക്കുകയും ഈ വിശാലമായ ലിവിങ് റൂമിന് വേണ്ടിവന്നാൽ ഒരു മെയ്ഡ് റൂം ആയി തിരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഈ കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുള്ളത്. ഒരു മീറ്ററിൽ താഴെ വീതിയുള്ള ഒരു ടോയ്‌ലറ്റ് പോലും സുന്ദരമായി ചെയ്യാൻ സാധിക്കും,പ്ലാനിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുത്താൽ മതി.സ്റ്റെയർകെയ്സിന്റെ റെയിലുകൾ ഈ ലിവിങ് റൂമിന് ഒരു പ്രത്യേകമായഭംഗി കൊടുക്കുന്നു. അതോടൊപ്പം സ്റ്റെയറിനു മുകൾഭാഗത്തെ പർഗോളിയും ജനലുകളും വീടിനകത്ത് വെളിച്ചം നിറയ്ക്കുകയും ചെയ്യുന്നു. 

aged home renovation after
Renovation നു ശേഷം

അടുക്കളയെ ശ്രദ്ധിച്ചാൽ,മൂന്നു വശത്തും സ്ലാബ് കൊടുത്ത് ഏറ്റവും കുറഞ്ഞ നടപ്പുവഴിയുള്ള കിച്ചൻ ആണ്. വർക്കേരിയയും അതുകൂടാതെ ഒരു യൂട്ടിലിറ്റി സ്പേസും കൂടി നമ്മൾ ഇവിടെ ചെയ്തിട്ടുണ്ട്. പഴയ കെട്ടിടത്തിലെ ചെറിയ ബെഡ്റൂമിന് പുറകിൽ കുറച്ച് ഏരിയ കൂട്ടിച്ചേർത്ത് വിശാലമായ ബെഡ്റൂമും അതോട് ചേർന്ന് ഡ്രസ്സിംഗ് and ടോയ്ലറ്റ് ആയി കൊടുത്തു. മുകളിൽ പഴയ ഒരു ബെഡ്റൂമും ലൈബ്രറിയും ഉണ്ടായിരുന്നു അവയോട് സ്റ്റെയറും ഒരു ബെഡ്റൂമും പിന്നെ ടോയ്‌ലെറ്റുകളും ചേർത്തതോടെ വിശാലതയുള്ളതും നാല് ബെഡ്റൂം ഉള്ളതും സുന്ദരവുമായ ഒരു വീട് പുനർജനിച്ചു. ടീം റിപ്പയർ കൊച്ചിയുടെ കോർപ്പറേറ്റ് പർപ്പസ് നിലനിർത്തിയതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് ആർക്കിടെക്റ്റ് Sham നന്ദി.

കൂടുതൽ വിഡിയോസിനായി: