നമുക്ക് പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്കുള്ള എവല്യൂഷൻ ഓഫ് പ്ലാൻ എങ്ങനെയാണ് എന്ന് നോക്കാം.
പഴയ വീട്ടിൽ നമുക്കുണ്ടായിരുന്ന ആവശ്യങ്ങൾ എന്തെല്ലാമാണ് എന്ന് കൃത്യമായി പഠിക്കാം. നേരത്തെ ഡ്രോയിങ് റൂമും ഡൈനിങ് റൂമും ഒറ്റ ഹാൾ ആയി കിടന്നതുകൊണ്ട് ഒരു പ്രൈവസിയുടെ പ്രശ്നമുണ്ടായിരുന്നു. ചെറിയ സിറ്റൗട്ടിൽ കസേരയിട്ടോ അല്ലാതെയോ ഇരിക്കുവാനുള്ള സൗകര്യം ഒന്നുമില്ലായിരുന്നു. താഴത്തെ നിലയിലെ വീടിന് രണ്ട് ബെഡ്റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണെങ്കിൽ ചെറുതും ഒരു കോമൺ ടോയ്ലറ്റ് മാത്രമുള്ളതും ആയിരുന്നു.
മാറ്റങ്ങൾ പറയുന്നതിനു മുൻപായി ഫസ്റ്റ് ഫ്ലോർ ഹോമിൽ ഉണ്ടായിരുന്ന കാര്യങ്ങൾ കൂടെ ഒന്ന് നോക്കാം.
മുകൾ നിലയിലെ വീട്ടിലേക്കുള്ള വഴി കാർപോർച്ച് മുകളിലെ റൂമിൽ കൂടിയായിരുന്നു. പക്ഷേ പോർച്ചിൽ ഉയരം കുറവായിരുന്നതുകൊണ്ട് ഈ മുറിയിൽ കുറച്ച് സ്റ്റെപ്സ് ഉണ്ടായിരുന്നു. അതുകൊണ്ട് ഈ മുറി വെറുതെ ചെരിപ്പ് ഊരി ഇടാനും മറ്റും ഉപയോഗശൂന്യമായി കിടന്നിരുന്നു. സിറ്റൗട്ടിന് മുകളിലെ സ്ഥലം ഒരു ബാൽക്കണി എന്ന നിലയിൽ ആയിരുന്നു. പക്ഷേ ഇതും ഉപയോഗിക്കാതെ പൊടിപിടിച്ചു കിടന്നിരുന്നു. ബാക്കിയുള്ള സ്ഥലങ്ങൾക്ക് നമ്മൾ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ട് അത് വിസ്തരിക്കുന്നില്ല.
ഇനി നമുക്ക് ഈ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ, പൊട്ടൻഷ്യൽ changes എന്തെല്ലാം ആണ് എന്ന് നോക്കാം.
പഴയ മെയിൻ എൻട്രൻസ് എടുത്തു ധാരാളം മുറ്റമുള്ള ഭാഗത്തേക്ക് മാറ്റി. നല്ല ഒരു വലിയ സിറ്റൗട്ട് അവിടെ നൽകി. സിറ്റൗട്ടിലൂടെ ചേർന്ന് ഒരു എക്സ്റ്റേണൽ കോർട്ടിയാഡ് ഭംഗിയുള്ള ഒരു സ്പേസ് ഇവിടെ ഉണ്ടായി.
പഴയ ചെറിയ ബെഡ്റൂമിന് ഡ്രോയിങ് ഗ്രൂമായി കൺവേർട്ട് ചെയ്തു കഴിഞ്ഞപ്പോൾ പ്രൈവസി പ്രശ്നങ്ങൾക്ക് പരിഹാരമായി. അപ്പോൾ നഷ്ടപ്പെട്ട ബെഡ്റൂമിന് പകരമായി പഴയ ഡൈനിങ് ഹോളിലെ ഒരു ഭാഗം വലിയൊരു ബെഡ്റൂം ആക്കി മാറ്റുകയും, അതിന് ഒരു ടോയ്‌ലെറ്റ് അറ്റാച്ച്ഡ് ആക്കി കിട്ടുവാൻ പഴയ, ചെറിയ ബെഡ്റൂമിനെ വിഭജിച്ച് പുതിയൊരു ടോയ്ലറ്റ് പണിയുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ചെറിയ ബെഡ്റൂമിനെ മുറ്റത്തേക്ക് വലുതാക്കിയതോടെ രണ്ടാമത്തെ ബെഡ്റൂമും നല്ല വലിയ മുറിയായി മാറി. പഴയ കോമൺ ടോയ്‌ലറ്റിന്റെ ഡോർ മാറ്റിവെച്ചതോടെ ആ മുറിക്ക് അറ്റാച്ച്ട് ടോയ്ലറ്റ് വരികയും ചെയ്തു. മൂന്നാമത്തെ ബെഡ്റൂം കാർപോർച്ച് മുകളിലെ mezzanine ലെവലിലാണ് ഉള്ളത്. അവിടേക്ക് ഒരു സ്റ്റെയർകേസ് ഇല്ല. പഴയ സ്റ്റെയറിനെ പൊളിച്ചു കളഞ്ഞു പുതിയ സ്റ്റെയറിനെ ഒന്ന് ഷേപ്പ് ചെയ്തപ്പോൾ അടുക്കളയുടെ വാതിൽ കൃത്യമായ സ്ഥാനത്തേക്ക് വരിക കൂടി ചെയ്തു. ഇത് അടുക്കളയും ലിവിങ് റൂമും തമ്മിലുള്ള കണക്ഷൻ കുറേക്കൂടി നല്ല രീതിയിൽ ആക്കി മാറ്റി. പഴയ ചെറിയ സിറ്റൗട്ട് കൂടി ലിവിങ് റൂമിനോട് ചേർന്നപ്പോൾ ആണ് ഈ വിശാലതയിലേക്ക് നമ്മളെ എത്തിയത്. മുകൾ നിലയിലെ വീട്ടിലെ ഉപയോഗമില്ലാതെ കിടന്ന ഒരു മുറിയാണ് നമ്മൾ ബെഡ്റൂം ആക്കി മാറ്റിയത്. അവിടെനിന്നും നല്ല രീതിയിൽ ഒരു സ്റ്റെപ്പ് കൊടുത്ത് ഉപയോഗമില്ലാതെ കിടന്ന ബാൽക്കണിയും ഉപയോഗമുള്ള ഒരു സ്ഥലമാക്കി, ഈ ടോയ്‌ലറ്റ് ആക്കി മാറ്റിയതോടെ താഴത്തെ വീടിനു മൂന്നു ബെഡ്റൂം ഉള്ള ധാരാളം മുറ്റവും പ്രൈവസിയും എല്ലാമുള്ള സുന്ദര ഭവനമായി മാറി.
വീടിന് uniqueness കൊണ്ടുവരുന്ന ധാരാളം ഈ വീട്ടിലുണ്ട്. അതിൽ ഏറ്റവും പ്രധാനം ഈ വ്യത്യസ്തമായ പോർച്ചാണ്. കാണുമ്പോൾ വലിയ കോംപ്ലിക്കേറ്റ് സ്ട്രക്ചർ ആണ് എന്ന് തോന്നുമെങ്കിലും സാധാരണ റൗണ്ട് പൈപ്പ്‌നെ ബെൻസ് ചെയ്ത് വലിയ ഒരു depth ഉള്ള truss ഉണ്ടാക്കിയതുകൊണ്ട് തൂണുകളില്ലാതെ cantilever ആയി നിർത്തുവാൻ കഴിഞ്ഞു. Uniquenessന് വേണ്ടിയാണ് വേണ്ടിയാണ് ഈ ഓപ്പണിങ്സും stone coated ഷീറ്റും കൊടുത്തിട്ടുള്ളത്.
കോർട്ടിയാഡ്, പർഗോള റൂഫ്, stair rail ലെ വർക്ക് തുടങ്ങിയ എലമെന്റ്സും uniqueness ഉം വരുന്നുണ്ട്. ഇതെല്ലാം തന്നെ ഡിസൈൻ കൊണ്ട് unique ആണെങ്കിലും ഒന്നും തന്നെ എക്സ്പെൻസിവ് ഐറ്റംസ് അല്ല.
നമ്മുടെ ഇലക്ട്രിക്കൽ, പ്ലംബിംഗ്, ലൈറ്റിംഗ് എന്നിവയുടെ സർവീസസിനെ പറ്റി ഒരുപാട് കാര്യങ്ങൾ പറയുവാനുണ്ട്. അതു മറ്റൊരു സന്ദർഭത്തിൽ പറയാം.
പുനരുപയോഗം ചെയ്യാവുന്ന ഐറ്റംസ് ആവുന്നത്ര ഉപയോഗിച്ചിട്ടുണ്ട്. സ്ഥലത്ത് ഇല്ലാത്ത കസ്റ്റമർക്ക് ടെൻഷൻ വരാത്ത രീതിയിൽ കൃത്യമായി അപ്ഡേറ്റ് കൊടുക്കുകയും, നിത്യനിദാന കാര്യങ്ങൾക്ക് എന്നെ ശല്യം ചെയ്യാതിരിക്കുകയും ചെയ്തുകൊണ്ട് കസ്റ്റമർ ഹാപ്പിനെസ് എന്ന ആത്യന്തിക ലക്ഷ്യം ടീം റിപ്പയർ കൊച്ചിക്ക് നേടിത്തന്ന എല്ലാ ടീം മെമ്പേഴ്സിനും നന്ദി പറയുന്നതോടൊപ്പം അത് ഇങ്ങനെയൊരു ടീമിനെ വാർത്തെടുത്ത്, ട്രെയിൻ ചെയ്തു തന്ന നമ്മുടെ മാനേജ്മെന്റ് കൺസൾട്ടന്റ് ആയ PROGRESSO ക്ക് കൂടി നന്ദി പറയുവാൻ ഈ അവസരം ഉപയോഗിക്കുന്നു. Architect Sham ആണ്. റിപ്പയർ കൊച്ചി ഇപ്പോൾ കേരളം, കോയമ്പത്തൂർ, ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിലുണ്ട് നന്ദി.

Smart Home Upgrades: Integrating Technology into Your Renovation (English translation)

We can look at the evolution of the house plan when moving from the old house to the new one. First, let's consider the requirements we had in the old house. We had a single hall that served as both the drawing-room and the dining room, and a common toilet. The upstairs of the house had only two bedrooms. If we didn't have a separate kitchen, it was a challenge to maintain privacy for a private tenant.

Before making any changes, let's look at what was there on the first floor of our home. The main entrance was taken to a spacious courtyard area. We built a significant courtyard there. Connecting through the courtyard, an additional corridor was added to create a space with a corrugated sheet roof. We also added an attached toilet to this area. The small bedroom on the lower level was converted into a larger one, and a toilet was constructed in place of the old common toilet. The door of the old small sit-out was removed, and a small portion of the living room was expanded to make it more functional. We extended the balcony on top of the courtyard to make it an attached toilet. While there was no staircase to the top floor in the courtyard, we added a single flight of stairs. We transformed the smaller bedroom by the side of the old small sit-out into a living room and connected it to the larger bedroom. This allowed for a more spacious and well-connected living area, giving a sense of privacy to each bedroom. The uniqueness of the house lies in its porch. Although it might appear to have a large and complicated structure, it was designed with the idea of avoiding unnecessary tension. Instead of conventional round pipes, a truss with a large depth was used. This made cantilevering possible without the need for pillars in the courtyard. Elements like the courtyard, pergola roof, and stair railwork add to the uniqueness. However, despite these unique features, it did not turn out to be an expensive project.

We have utilized the items for public use like items for storing wood, and the large wooden truss on top in a very thoughtful manner. We updated the services of our home like electrical, plumbing, and lighting. We also provided personalized services such as not charging tenants any rent for utility connections and making necessary repairs promptly. We would like to extend our sincere thanks to the dedicated team at Progresso, our management consultant, who trained and supervised the skilled professionals that worked on this project.

Repair Kochi is currently operating in Kerala, Coimbatore, Bangalore, and Mangalore. We appreciate their contribution to making this home renovation project a success.